”മുന്നോട്ട് പോവുകയാണ് ലക്ഷ്യം, തുടങ്ങി വച്ചത് പൂർത്തിയാക്കാൻ ശ്രമിക്കുക”, ഒരു 57കാരന്റെ ഉപദേശമാണ്; ഷാരൂഖ് ഖാൻ

നിങ്ങൾ തുടങ്ങി വച്ചതെന്തോ അത് പൂർത്തിയാക്കാൻ ശ്രമിക്കുക, അതാവണം ലക്ഷ്യമെന്ന് നടൻ ഷാരൂഖ് ഖാൻ. മുന്നോട്ട് പോവുകയാണ് നിങ്ങളുടെ ലക്ഷ്യം, തിരികെ വരരുത് ഒരു 57കാരന്റെ ഉപദേശമാണെന്നും ഷാരൂഖ് ഫേസ്ബുക്കിൽ കുറിച്ചു. പത്താൻ സിനിമയുടെ റെക്കോർഡ് നേട്ടത്തിന് പിന്നാലെ തിരിച്ചു വരവിനെ പറ്റി പ്രതികരിക്കുകയായിരുന്നു ഷാരൂഖ് ഖാൻ. (shahrukh khan about comeback after pathan in social media)
സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. കടുത്ത വിവാദങ്ങൾക്കിടെ ബോളിവുഡിലെ ഏറ്റവും വലിയ കളക്ഷൻ സിനിമയായി പത്താൻ മാറിയിരുന്നു. പിന്നാലെയാണ് താരം പ്രതികരണവുമായെത്തിയത്.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
‘മടങ്ങിച്ചെല്ലാനുള്ള ഒന്നും ഞാൻ ഒരിക്കലും സൂക്ഷിച്ചിരുന്നില്ലെ’ന്ന് ‘ഗറ്റാസ’ എന്ന സിനിമയിൽ നായകൻ പറയുന്നുണ്ട്. ജീവിതവും കുറച്ചൊക്കെ അങ്ങനെയാണ്. തിരിച്ചുപോകുന്നതിനിടെ കുറിച്ച് ചിന്തിക്കേണ്ടവരല്ല നിങ്ങൾ. മുന്നോട്ട് പോവുകയാണ് നിങ്ങളുടെ ലക്ഷ്യം.തിരികെ വരരുത്. നിങ്ങൾ തുടങ്ങി വച്ചതെന്തോ അത് പൂർത്തിയാക്കാൻ ശ്രമിക്കുക. ഒരു 57കാരന്റെ ഉപദേശമാണ്’- ഷാരൂഖ് ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തേ, പത്താൻ സിനിമയിൽ നടി ദീപികാ പദുകോൺ കാവി ബിക്കിനി ഉപയോഗിച്ചെന്ന പേരിൽ കടുത്ത വിവാദമാണ് ഉയർന്നിരുന്നത്. സിനിമക്കെതിരെ ബഹിഷ്കരണാഹ്വാനവുമായി ബിജെപി, ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ബോളിവുഡിലെ ആദ്യദിന റെക്കോർഡ് കളക്ഷൻ നേടുന്ന സിനിമയായി പത്താൻ മാറിയത്.
Story Highlights: shahrukh khan about comeback after pathan in social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here