അറബ് ലോകത്തിലെ ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യം; ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി അടുത്തമാസം പുറപ്പെടും

അറബ് ലോകത്തുനിന്ന് ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യത്തിനായി ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി അടുത്തമാസം പുറപ്പെടും. ഫെബ്രുവരി 26 ന് ആരംഭിക്കുന്ന ദൗത്യം ആറുമാസം നീണ്ടുനിൽക്കും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് എക്സ് ഫാൽക്കൺ –9 റോക്കറ്റിലാണ് സുൽത്താൻ അൽ നെയാദി ബഹിരാകാശത്തേക്കു യാത്ര തിരിക്കുക. ( UAE’s Sultan Al Neyadi ‘ready for space mission ).
നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യയുടെ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുൽത്താന് ഒപ്പമുണ്ടാവുക. ആറുമാസക്കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നെയാദി യുഎഇ ആസ്ട്രോനറ്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള നിരവധി പരീക്ഷണങ്ങളുടെയും ഭാഗമാവും.
Read Also: അറബ് രാജകുടുംബത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് സ്റ്റാർ ഹോട്ടലിൽ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ
അഞ്ച് വർഷത്തിലധികം നീണ്ട പരിശീലനം പൂർത്തിയാക്കിയാണ് സുൽത്താൻ അൽ നിയാദി ദൗത്യത്തിന് പുറപ്പെടുന്നത്. 2019 ലാണ് യുഎഇ ആദ്യമായി ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിച്ചത്. അന്ന് നടന്ന ആദ്യ ദൗത്യത്തിൽ ഹസ്സ അൽ മൻസൂരി 8 ദിവസം ബഹിരാകാശ കേന്ദ്രത്തിൽ ചെലവഴിച്ച് വിജയകരമായി തിരിച്ചെത്തിയിരുന്നു.
അറബ് ലോകത്തെ ആദ്യ ചൊവ്വാ ദൗത്യം വിജയകരമായി വിക്ഷേപിച്ച രാജ്യമെന്ന പദവി യുഎഇയ്ക്ക് സ്വന്തമാണ്. കൂടാതെ അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യമായ റാഷിദ് റോവർ വിജയകരമായ കുതിപ്പ് തുടരുകയുമാണ്. ഏററവുമൊടുവിൽ അറബ് ലോകത്തെ ആദ്യത്തെ ദീർഘകാല ബഹിരാകാശ സഞ്ചാര ദൗത്യവും യുഎഇ സ്വന്തമാക്കാനൊരുങ്ങുകയാണ്.
Story Highlights: UAE’s Sultan Al Neyadi ‘ready for space mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here