Advertisement

”പറന്നുയർന്ന്,,, ആഗ്രഹം സഫലമാക്കി അമ്മമാർ” തൊഴിലുറപ്പ് സമ്പാദ്യവുമായി ആദ്യ വിമാനയാത്ര നടത്തി ഒരു കൂട്ടം സ്ത്രീകൾ

January 28, 2023
2 minutes Read

പണിയെടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് ആഗ്രഹം സഭലമാക്കിയതിന്റെ സന്തോഷത്തിലാണ് കോട്ടയത്തെ ഒരു കൂട്ടം സ്ത്രീകൾ. തൊഴിലുറപ്പ് ജോലിയിൽ നിന്നും മിച്ചം പിടിച്ച കാശ് കൊണ്ട് ബെംഗളൂരുവിലേക്ക് വിമാനയാത്ര നടത്തി തിരിച്ചെത്തിയിരിക്കുകയാണ് കോട്ടയം പനച്ചിക്കാടുള്ള തൊഴിലാളി സ്ത്രീകൾ. നെടുമ്പാശേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കഴിഞ്ഞ ദിവസമായിരുന്നു വിമാനം കയറിയത്.(women from panachikkadu fly on air with earnings)

കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ 12ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ. ഇവരെല്ലാം കൂടിയായിരുന്നു വിമാനയാത്ര പോയി തിരിച്ചെത്തിയത്. തൊഴിലുറപ്പ് ജോലിയിലൂടെ അവർ കഷ്ടപ്പെട്ട് നേടിയെടുത്ത പണം സ്വരൂപിച്ചാണ് വിമാനത്തിന് 24 പേർ ടിക്കറ്റെടുത്ത് ബെംഗളൂരുവിലേക്ക് വിമാനയാത്ര നടത്തിയത്.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ഭയങ്കര ഭാ​ഗ്യം എന്നാണ് കൂട്ടത്തിലെ ഏറ്റവും മുതിർന്ന ആളായ ചെല്ലമ്മയമ്മ പറയുന്നത്. ഇനിയും യാത്ര പോകും. കോട്ടയത്തെക്കാളും ബെംഗളൂരു നല്ല രസമുള്ള സ്ഥലമാണ് ഇനിയും വരുമെന്ന് ചെല്ലമ്മ പറഞ്ഞു.ട്രെയിനിൽ പോയിട്ടുണ്ട്. വിമാനത്തിൽ ആദ്യമായിട്ടാണെന്നും ചെല്ലമ്മയമ്മ പറയുന്നു.

യാത്രക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു തന്നത് മെമ്പറായിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലാണ്. വിമാനത്തിൽ കയറാൻ പേടിയൊന്നുമില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. അടുത്ത യാത്ര ഡൽഹിയിലേക്ക്, പാർലമെന്റ് കാണാനാണെന്നും ഈ വീട്ടമ്മമാർ പറയുന്നു. അതിന് ഇപ്പോഴേ പൈസ സ്വരൂക്കൂട്ടുകയാണെന്നും കൂട്ടിച്ചെർത്തു.

Story Highlights: women from panachikkadu fly on air with earnings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top