Advertisement

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികർ; നിർത്താതെ പോയി

January 29, 2023
2 minutes Read

എറണാകുളം ഫോർട്ട് കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികർ. ഇന്നലെ രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ഫോർട്ട് കൊച്ചി എസ്‌ഐ സന്തോഷിന് പരുക്കേറ്റു. ബൈക്കിൽ എത്തിയവർ എസ്‌ഐയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു.(bikers hit si during vehicle inspection)

Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ

അതേസമയം കൊച്ചി നഗരത്തില്‍ വീണ്ടും പൊലീസിന്റെ ‘ഓപ്പറേഷന്‍ കോമ്പിങ്’. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി നടത്തിയ പരിശോധനയില്‍ ആകെ 370 പേര്‍ക്കെതിരേ നടപടിയെടുത്തു. ഇതില്‍ 242 പേരും മദ്യപിച്ച് വാഹനമോടിച്ചതിനാണ് പിടിയിലായത്. ലഹരി ഉപയോഗവും മറ്റുമായി 26 പേരും പിടിയിലായി. കഴിഞ്ഞയാഴ്ചയും പൊലീസ് സമാനരീതിയില്‍ പരിശോധന നടത്തിയിരുന്നു. 310 പേര്‍ക്കെതിരേയാണ് കഴിഞ്ഞയാഴ്ച മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തത്.

Story Highlights: bikers hit si during vehicle inspection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top