Advertisement

മേഘാലയ തെരഞ്ഞെടുപ്പ്; കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

January 29, 2023
2 minutes Read

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. അഞ്ച് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചതായി മേഘാലയ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും എംപിയുമായ വിൻസെന്റ് എച്ച് പാല പറഞ്ഞു. 60 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള 55 സ്ഥാനാർത്ഥികളുടെ പേരുകൾ ജനുവരി 25 ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു.

ജാനിക സിയാങ്‌ഷായി (ഖ്ലീഹ്‌രിയത്), അർബിയാങ്കം ഖർ സോഹ്‌മത്ത് (അംലാറെം), ചിരെങ് പീറ്റർ ആർ മാരക് (ഖാർകുട്ട), ഡോ ട്വീൽ കെ മാരക് (റെസുബെൽപാറ), കാർല ആർ സാംഗ്മ (രാജബാല) എന്നിവരാണ് അഞ്ച് സ്ഥാനാർത്ഥികൾ. പാലയുടെ പേര് ആദ്യ പട്ടികയിൽ ഉണ്ടായിരുന്നു, അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിലെ സുത്ംഗ-സായ്പുങ് മണ്ഡലത്തിൽ നിന്ന് മത്സരിക്കും.

മേഘാലയ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 7 ആണ്. വോട്ടെണ്ണൽ മാർച്ച് 2 ന് നടക്കും.

Story Highlights: Congress releases final list of candidates for Meghalaya Assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top