ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സെർബിയൻ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്. പുരുഷ സിംഗിൾസ് കിരീടപ്പോരാട്ടത്തിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ 6-3, 7-6, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തന്റെ പത്താം കിരീടം നേടിയത്.
അവസാന മത്സരത്തിൽ തകർപ്പൻ തുടക്കമിട്ട ജോക്കോവിച്ച് ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഇരു താരങ്ങളും വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും ഒടുവിൽ 7-6ന് ജോക്കോവിച്ച് വിജയിച്ചു. മൂന്നാം സെറ്റിലും തിരിച്ചുവരാൻ സിറ്റ്‌സിപാസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജോക്കോവിച്ചിനെ മറികടക്കാൻ കഴിയാതെ വന്നതോടെ ജോക്കോവിച്ച് 7-6ന് ജയിച്ചു.
These reactions 🥹
— #AusOpen (@AustralianOpen) January 29, 2023
Priceless. @DjokerNole • #AusOpen • #AO2023 pic.twitter.com/GKMVgcMlgf
10 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ പുരുഷ താരമാണ് നൊവാക് ജോക്കോവിച്ച്. മുമ്പ് 2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021 വർഷങ്ങളിൽ ജോക്കോവിച്ച് കിരീടം നേടിയിട്ടുണ്ട്. ഇതോടെ ആകെ കരിയര്‍ ഗ്രാന്‍ഡ്സ്ലാം നേട്ടം 22 ആയി. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ജോക്കോവിച്ചിനായി.
Beautiful words from Novak to Stef 👏@DjokerNole • @steftsitsipas • #AusOpen • #AO2023 pic.twitter.com/AaHvtuH9HM
— #AusOpen (@AustralianOpen) January 29, 2023
കൊവിഡ് വാക്‌സീന്‍ പ്രശ്‌നത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് തിരിച്ചയച്ച ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ക്കുള്ള മറുപടികൂടിയായി ജോക്കോവിച്ചിന്റെ കിരീടനേട്ടം.
Novak and Melbourne…
— #AusOpen (@AustralianOpen) January 29, 2023
A pretty iconic duo!@DjokerNole • #AusOpen • #AO2023 pic.twitter.com/zm4VD3gN8T
Story Highlights: Novak Djokovic wins record 10th Australian Open crown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here