Advertisement

റെസിഡന്‍സി വിസ നിയമത്തില്‍ മാറ്റവുമായി യുഎഇ

January 30, 2023
2 minutes Read
changes in uae residence visa

റെസിഡന്‍സി വിസ നിയമത്തില്‍ യുഎഇയില്‍ പുതിയമാറ്റം. ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുളള അവസരമൊരുക്കും. റീ-എന്‍ട്രി അനുമതിക്കായി ഫെഡറല്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. changes in uae residence visa

ആറ് മാസക്കാലയളവില്‍ രാജ്യത്തിന് പുറത്ത് താമസിച്ചതിന്റെ തെളിവ് റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ടിവരും. വിവിധ ആവശ്യങ്ങള്‍ക്കായി ചുരുങ്ങിയ കാലം നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്,കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയില്‍നിന്ന് ഇ-മെയില്‍ ലഭിച്ച ശേഷമേ അപേക്ഷകന് യുഎഇയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ കഴിയൂ.

Read Also: 30 മിനിറ്റിനുള്ളില്‍ യുഎഇയില്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ്; ചെലവ്, നടപടിക്രമങ്ങള്‍ എങ്ങനെ?

എമിറേറ്റ്‌സ് ഐഡി, വിസ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള ഫീസ് 100 ദിര്‍ഹമായി അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. സാധാരണ നിലയില്‍ യുഎഇയിലെ ഒരു താമസക്കാരന്‍ 180 ദിവസം രാജ്യത്തിന് പുറത്ത് പോയാല്‍ റസിഡന്‍സി റദ്ദാക്കപ്പെടും.

Story Highlights: changes in uae residence visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top