കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകിയില്ല; യുപിയിൽ 22കാരൻ അമ്മായിയെ ചുറ്റികൊണ്ട് അടിച്ചുകൊന്നു

കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഉത്തർ പ്രദേശിൽ 22കാരൻ അമ്മായിയെ ചുറ്റികൊണ്ട് അടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ലഡാക്കിലേക്ക് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്നായിരുന്നു കൊലപാതകം. അമ്മായി സത്‌വിരിയാണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രതി സാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടക്കുമ്പോൾ സത്‌വിരിയുടെ ഭർത്താവ് പുറത്തായത്. തിരികെവന്നപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ സത്‌വിരിയുടെ മൃതദേഹം കണ്ടെത്തിയ ഭർത്താവ് പൊലീസിനെ വിവരമറിയിച്ചു. അന്വേഷണത്തിനായി പൊലീസ് നായ എത്തി. മണം പിടിച്ച് വീടിൻ്റെ മുകളിലേക്ക് കയറിയ നായ മുകൾ നിലയിലെ മുറിയിലുണ്ടായിരുന്ന സാഗറിനെ നോക്കി കുരയ്ക്കാൻ തുടങ്ങി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സാഗർ പ്രദേശവാസിയെ പ്രതിയാക്കാൻ ശ്രമിച്ചു. എന്നാൽ, ഷർട്ടിൽ കണ്ട രക്തക്കറ അടിസ്ഥാനമാക്കി പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. തുടർന്ന് സാഗർ കുറ്റം സമ്മതിക്കുകയായിരുന്നു.
Story Highlights: up man killed aunt trip girlfriend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here