Advertisement

ഉപേക്ഷിക്കപ്പെട്ട വാട്ടർ ടാങ്ക് വാങ്ങി; ഇന്ന് അത് ആരും കൊതിക്കും സുന്ദര ഭവനം

January 31, 2023
3 minutes Read
man buys water tank transforms into home

കൈയിലുള്ളതെല്ലാം വിറ്റ് പെറുക്കി, ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ഒരു വാട്ടർ ടാങ്ക് വാങ്ങി ! കേൾക്കുമ്പോൾ വട്ടാണെന്ന് കരുതുമെങ്കിലും ആ വട്ടിന്റെ പര്യവസാനം നിങ്ങളെ അമ്പരിപ്പിക്കും. വാട്ടർ ടാങ്കിനകത്ത് ആരും കൊതിക്കുന്ന സുന്ദര ഭവനമാണ് റോബർട്ട് ഹണ്ട് എന്ന ബ്രിട്ടൻ സ്വദേശി. ( man buys water tank transforms into home )

Read Also: സ്വർണത്തിൽ നിക്ഷേപിച്ച് ഇരട്ടി ലാഭം നേടാം; നിക്ഷേപിക്കേണ്ടത് എവിടെ ?

2000 ന്റെ ആദ്യ പകുതുയിൽ ഡീകമ്മീഷൻ ചെയ്യപ്പെട്ട വാട്ടർ ടാങ്ക് 150,000 യൂറോ ( 13289250.00 രൂപ) നൽകിയാണ് റോബർട്ട് വാങ്ങിയത്. ‘ഞാൻ മുൻപ് താമസിച്ചതിന് 20 കിമി ന് അകത്താണ് വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജന്മസ്ഥലം വിട്ട് പോകേണ്ടി വന്നില്ല. ഒപ്പം ഈ പണത്തിന് ഇത്ര വലിയ വീടും സ്ഥലവും സ്വന്തമാക്കുന്നത് എന്തുകൊണ്ടും ലാഭമാണ്’- റോബേർട്ട് പറയുന്നു.

2019 ഡിസംബറിൽ റോബർട്ട് തന്റെ ‘വാട്ടർ ടാങ്ക് വീടി’ പണി ആരംഭിച്ചു. 600,000 യൂറോ മുടക്കി വാട്ടർ ടാങ്കിനെ ഒരു വീടാക്കി മാറ്റി. 2022 മെയിലാണ് പണി പൂർത്തിയാക്കുന്നത്. ഇന്ന് ആ വാട്ടർ ടാങ്ക് ഒരു മൂന്ന് നില വീടാണ് ! ചുറ്റും ജനാലകളും വാതിലും, താഴെയെത്താം സ്റ്റെപ്പുമെല്ലാം ണിത് ആരും കൊതിക്കുന്ന സ്വപ്‌ന ഭവനമാക്കി മാറ്റിയിരിക്കുകയാണ് ആ വാട്ടർ ടാങ്ക്.

Story Highlights: man buys water tank transforms into home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top