ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ പാർട്ടിക്കിടെ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്. രണ്ട് പേർ ചേർന്ന് നടത്തിയ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ കേപ് പ്രവിശ്യയിലെ ഗ്കെബെർഹ നഗരത്തിലാണ് സംഭവം.
20നും 64നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. 51-ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന വുസുംസി ശിശുബ എന്ന സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. അജ്ഞാതരായ രണ്ട് തോക്കുധാരികൾ അതിഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ക്വാസഖെലെ ടൗൺഷിപ്പ് പൊലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. തോക്കുമായി ബന്ധപ്പെട്ട് ലോകത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ വർഷം വിവിധ ബാറുകളിൽ നടന്ന വെടിവയ്പിൽ 20 ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
Story Highlights: South Africa birthday party shooting: Eight killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here