Advertisement

ഓഹരി വിപണിയിൽ പ്രതീക്ഷയുമായി അദാനി ഗ്രൂപ്പ്

February 1, 2023
2 minutes Read

ഓഹരി വിപണിയിൽ പ്രതീക്ഷയുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളിൽ 9 എണ്ണവും നഷ്ടത്തിലാണ്. ഇന്നലെ പ്രതിസന്ധികൾക്കിടയിലും അദാനി ഗ്രൂപ്പിന് തുടർ ഓഹരി വിപണിയിൽ നേട്ടം ഉണ്ടാക്കിയിരുന്നു. (adani group companies in loss)

4 കോടി 55 ലക്ഷം ഓഹരികൾ വാങ്ങാൻ ആവശ്യക്കാരായതോടെ അദാനി ഗ്രൂപ്പിന് നേട്ടം ഉണ്ടായി. എന്നാൽ തുടർ ഓഹരികൾ വാങ്ങിയത് ചെറുകിട നിക്ഷേപകരിൽ നിന്നും വാങ്ങിയത് 11 ശതമാനം പേരാണ്.

20000 കോടി രൂപയാണ് തുടർ ഓഹരി വിൽപനയിലൂടെ അദാനി എന്റർപ്രൈസസ് ഇന്നലെ സമാഹരിച്ചത്. എഫ് പി ഒയ്ക്ക് അനുവദിച്ച തിയ്യതി നീട്ടണമെന്നും ഓഹരി വില കുറയ്ക്കണമെന്നും ആവശ്യം ഉയ‍ർന്നെങ്കിലും അദാനി ഗ്രൂപ്പ് ഒന്നും മാറ്റാൻ തയ്യാറായില്ല.

അബുദാബിയിലെ ഇന്‍റെർനാഷണൽ ഹോൾഡിംഗ്സ് എന്ന കമ്പനി മാത്രം 3200 കോടി രൂപയിലേറെയാണ് നിക്ഷേപിച്ചത്. പിന്നാലെ ക്വാളിഫയ്ഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും കൂട്ടത്തോടെ നിക്ഷേപമെത്തിച്ചു.

Story Highlights: adani group companies in loss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top