Advertisement

എഫ്പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്; നിക്ഷേപകർക്ക് പണം തിരികെനൽകും

February 1, 2023
1 minute Read

ഫോളോ ഓൺ പബ്ലിക് ഓഫർ റദ്ദാക്കി അദാനി ഗ്രൂപ്പ്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദം അവസാനിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. നിക്ഷേപകർക്ക് പണം തിരികെനൽകാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.

ഇന്ന് ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികൾക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് എഫ്പിഒ റദ്ദാക്കുകയാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചത്. നിക്ഷേപകരുടെ താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

Story Highlights: adani group fpo update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top