ക്ഷേമ, പുനരധിവാസ പാക്കേജുകളില്‍ കാത്തിരിപ്പ്; ബജറ്റ് പ്രതീക്ഷകള്‍ പങ്കുവച്ച് പ്രവാസികള്‍

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപനത്തില്‍ ഏറെ പ്രതീക്ഷയില്‍ പ്രവാസികള്‍ അനുകൂലമാകുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്രബജറ്റിലുണ്ടാകുമെന്നാണ് പ്രവാസികളും പ്രതീക്ഷിക്കുന്നത്. ക്ഷേമ, പുനരധിവാസ പാക്കേജുകള്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിക്കുമെന്ന് കരുതുന്നുവെന്ന് കേരള പ്രവാസി സംഘത്തിന്റെ പ്രതിനിധി ട്വന്റിഫോറിനോട് പറഞ്ഞു.
വളരെ കാലത്തെ ആവശ്യമാണ് ക്ഷേമ, പുനരധിവാസ പാക്കേജുകള്‍. ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള സഹായങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ നിലവില്‍ ചെയ്യുന്നുണ്ട്. ഇവയ്ക്ക് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ബജറ്റില്‍ വിഹിതം കൂട്ടിയാല്‍ പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നും പ്രവാസി സംഘത്തിന്റെ പ്രതിനിധി പറഞ്ഞു.
Read Also: ഇത്തവണയെങ്കിലും എയിംസ് വരുമോ? ഈ ബജറ്റില്‍ കേരളത്തിന് പ്രതീക്ഷ കൂടുതല്‍
പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കല്‍, സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കല്‍ എന്നിവ പ്രവാസികള്‍ വളരെ നാളായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ്. ഫിലിപ്പൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സമഗ്ര കുടിയേറ്റം നല്കുന്ന ആനുകൂല്യങ്ങള്‍ വളരെ വലുതാണ്. ആതുരശുശ്രൂഷാ രംഗത്തെ ആനുകൂല്യങ്ങള്‍, ചികിത്സാ ഇളവുകള്‍ തുടങ്ങിവ കൂടി ബജറ്റില്‍ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: expatriates expecting more from union budget 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here