നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും; കരാറിൽ ഒപ്പുവെച്ച് ദുബായ് ആർടിഎയും എമിറേറ്റ്സ് പാർക്കിങ്ങും

ദുബായിൽ നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനുളള കരാറിൽ ആർടിഎയും എമിറേറ്റ്സ് പാർക്കിങ്ങും ഒപ്പുവച്ചു. നിയമങ്ങൾ ലംഘിക്കുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കും. ഓരോ നിയമലംഘനത്തിനും വ്യത്യസ്ത രീതിയിലുള്ള നടപടികളാണ് നേരിടേണ്ടി വരികയെന്ന് അധികൃതർ അറിയിച്ചു. RTA signs agreement with Emirates Parkings
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും എമിറേറ്റ്സ് പാർക്കിങ്ങും ഒപ്പിട്ടിരിക്കുന്ന കരാറിൽ നിയമലംഘനം നടത്തിയാൽ വലിയ ട്രയിലറുകൾ അടക്കം ചെറുതും വലുതുമായ എല്ലാതരം വാഹനങ്ങളും പിടിച്ചെടുക്കും. സാങ്കേതിക തകരാറുമൂലമുള്ള നിയമലംഘനമാണെങ്കിൽ നിശ്ചിത കാലയളവിന് ശേഷം പിഴയടച്ച് വാഹനം കൈപ്പറ്റാം. എന്നാൽ, സാങ്കേതിക തകരാറുകൾ പരിഹരിച്ചാൽ മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ‘നിശബ്ദ കൊലയാളി’യെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ദുബായി പൊലീസ്
ലേലം ചെയ്യുന്നതിൻറെയും രേഖകൾ സൂക്ഷിക്കുന്നതിൻറെയും സംവിധാനം പരിഷ്കരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളുടെ വിവരങ്ങൾ ട്രാഫിക് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി അറിയാനാകും. ഇതിനായി വാഹനങ്ങൾ വെഹിക്കിൾ സെയിൽ കമ്മിറ്റിയിലേക്ക് റഫർ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനങ്ങളുടെ സംരക്ഷണം എമിറേറ്റ്സ് പാർക്കിങ്ങായിരിക്കും നിർവഹിക്കുക. നിരീക്ഷണ ക്യാമറകളും പരിശീലനം ലഭിച്ച ജീവനക്കാരും ഇവിടെ സജ്ജമാക്കിയതായും അധികൃതർ വ്യക്തമാക്കി.
Story Highlights: RTA signs agreement with Emirates Parkings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here