ടൂറിസം ഇടനാഴികള്‍ക്കായി 50 കോടി; സംസ്ഥാനത്തുടനീളം എയര്‍ സ്ട്രിപ്പുകള്‍

കേരളത്തിലെ ടൂറിസം സ്ഥലങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഏഴ് ടൂറിസം ഇടനാഴികളെ കണ്ടെത്തിയായിരിക്കും ഇത് നടപ്പിലാക്കുന്നത്. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി ഈ വര്‍ഷം 50 കോടി രൂപയാണ് വകയിരുത്തുന്നത്.
കുട്ടനാട്, കുമരകം,കോവളം, കൊല്ലം അഷ്ടമുടി, ആലപ്പുഴ, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങളെ എക്സ്പീരിയന്‍ഷ്യല്‍ വിനോദസഞ്ചാരത്തിനായി മാറ്റാനാണ് ശ്രമിക്കുന്നത്. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാല്‍ ഇടനാഴി, ദേശീയ പാത ഇടനാഴി, റെയില്‍വേ ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹില്‍ഹൈവേ ഇടനാഴി എന്നിവയാണ് സംസ്ഥാനത്തെ ടൂറിസം ഇടനാഴികള്‍.
Read Also: ബജറ്റില്‍ പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഉയര്‍ന്ന വിമാന യാത്രാക്കൂലി നിയന്ത്രിക്കും
എയര്‍സ്ട്രിപ്പുകളുടെ ശൃംഖലയും വര്‍ധിപ്പിക്കും. ആദ്യഘട്ടത്തില്‍ ഇടുക്കിയിലും വയനാട്ടിലും കാസര്‍ഗോഡുമാണ് പരിഗണിക്കാന്‍ തീരുമാനിച്ചത്. ഇത് സംസ്ഥാനത്തുനീളം നടപ്പിലാക്കും. ഇതിനായി 20 കോടി വകയിരുത്തുവെന്നും ധനമന്ത്രി പറഞ്ഞു. എയര്‍ സ്ട്രിപ്പുകള്‍ക്കായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കും.
Story Highlights: 50 crore for tourism corridors kerala budget 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here