Advertisement

Kerala Budget 2023: വിവര സാങ്കേതിക വിദ്യാ മേഖലക്കായി 559 കോടി രൂപ

February 3, 2023
2 minutes Read
559 crores for it sector

സംസ്ഥാനത്തിന്റെ നട്ടെല്ലായ വിവര സാങ്കേതിക വിദ്യാ മേഖലക്കായി 559 രൂപയുടെ വകയിരുത്താൻ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷന്റെ പ്രവർത്തനങ്ങൾക്ക് 127.37 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ, സാറ്റ് ഡാറ്റ സെന്ററിന് വേണ്ടി 53 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ( 559 crores for it sector )

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളൊട്ടി ആൻഡ് മാനേജ്‌മന്റ് കേരളയുടെ പ്രവർത്തനങ്ങൾക്ക് ഉൾപ്പടെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കായി 46.60 കോടി രൂപ നീക്കി വെച്ചു. തിരുവനന്തപുരം ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങൾക്കായി 26.60 കോടി രൂപയും, കൊച്ചി ഇൻഫോപാർക്കിന്റെ വികസനത്തിനായി 35.75 കോടി രൂപയും, കോഴിക്കോട് സൈബർ പാർക്കിന് 12.83 കോടി രൂപയും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് 201.09 കോടി രൂപ വകയിരുത്തി.

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (കെ-ഫോൺ) പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി. ഒരു നിയമസഭാ മണ്ഡലത്തിൽ 500 കുടുംബങ്ങൾ എന്ന കണക്കിൽ അർഹരായ 70000 ബി.പി.എൽ കുടുംബങ്ങൾക്ക് കെ.ഫോൺ പദ്ധതിക്ക് കീഴിൽ സൗജന്യ ഗാർഹിക ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് 2 കോടി രൂപ വകയിരുത്തി.

Story Highlights: 559 crores for it sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top