എറണാകുളം മെഡി. കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവം; സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷൻ

എറണാകുളം മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ( Ernakulam Medical College fake birth certificate Temporary employee suspended ).
Read Also: തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു
സംഭവത്തെപ്പറ്റി മെഡിക്കല്‍ സൂപ്രണ്ടിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊണ്ടത്. ഡി.എം.ഇ തലത്തിലുള്ള വിശദമായ അന്വേഷണത്തിന് ശേഷം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.
Story Highlights: Ernakulam Medical College fake birth certificate Temporary employee suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here