Advertisement

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം, തെലങ്കാനയിലെ പുതിയ സെക്രട്ടേറിയറ്റിൽ തീപിടിത്തം

February 3, 2023
2 minutes Read

തെലങ്കാന സർക്കാരിന്റെ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ തീപിടിത്തം. ഫെബ്രുവരി 17ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അപകടം. താഴത്തെ നിലയിൽ ആരംഭിച്ച തീ ഒന്നും രണ്ടും നിലകളിലേക്ക് പടരുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ അണയ്ക്കാൻ 11 ഫയർ എഞ്ചിനുകൾ വേണ്ടി വന്നു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

എയർ കണ്ടീഷനിംഗ് വയറിംഗ് ഡക്‌റ്റിൽ നിന്ന് ആരംഭിച്ച തീ താഴത്തെ നിലയിൽ കിടന്നിരുന്ന സ്‌ക്രാപ്പ് മെറ്റീരിയലിലേക്ക് പടർന്നതായി കരുതുന്നു. സംസ്ഥാന അഗ്നിശമന വകുപ്പ് ഡയറക്ടർ ജനറൽ നാഗി റെഡ്ഡിയാണ് അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിച്ചത്. തീപിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 650 കോടിയോളം രൂപ ചെലവിൽ നിർമിച്ച പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നേരത്തെ തെലങ്കാന-ആന്ധ്രപ്രദേശ് ജോയിന്റ് സെക്രട്ടേറിയറ്റ് പ്രവർത്തിച്ചിരുന്ന അതേ ഭൂമിയിലാണ്.

Story Highlights: Fire In Telangana’s New Secretariat Days Before Inauguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top