Advertisement

ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ

February 3, 2023
2 minutes Read
Five arrested in KSRTC driver assault case

ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. ഡ്രൈവറെ ആക്രമിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ചങ്ങനാശ്ശേരി പൊലീസ് ഇവർക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞ 31 ന് രാത്രി 10:30 യോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ( Five arrested in KSRTC driver assault case ).

യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവർ സൈഡ് കൊടുത്തില്ലന്നാരോപിച്ചയിരുന്നു മർദ്ദനം. ബസിനെ പിന്തുടർന്നെത്തിയ യുവാക്കൾ ഡ്രൈവറെ അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയും ചെയ്തു.

കേസിൽ പ്രതികളായ അകലക്കുന്നം സ്വദേശി അമേഗ് റ്റി. ചെറിയാൻ, അനന്ദകൃഷ്‌ണൻ, എബിൻ ബിനോയ്‌, അനന്ദ്, അനൂപ് ബെന്നി എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Story Highlights: Five arrested in KSRTC driver assault case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top