ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി; എതിരാളികൾ ഈസ്റ്റ് ബംഗാൾ

വംഗ ദേശത്തെ പോരാളികൾക്ക് എതിരെ കൊമ്പന്മാർ ഇന്ന് കളത്തിലിറങ്ങും. കൊൽക്കത്തയിലെ വിവേകാന്ദന്ദ യുവഭാരതി സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 07:30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നേടിയ ആധികാരിക വിജയം ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കേരളം. ലീഗിന്റെ പ്ലേ ഓഫ് ഘട്ടത്തിലേക്കുള്ള യോഗ്യതക്ക് നാല് പോയിന്റ് മാത്രം അകലെയുള്ള ബ്ലാസ്റ്റേഴ്സിന് നിർണായകമാണ് ഇന്നത്തെ മത്സരം. kerala blasters lock horns against east bengal fc
Read Also: Kerala Budget 2023: പ്രഖ്യാപനങ്ങൾ ഇല്ല; നിരാശയിൽ കായികമേഖല
പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാൾ മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ ടീമിന് വിജയിക്കാൻ സാധിച്ചിരുന്നുള്ളു. മുൻ ഇന്ത്യൻ ദേശീയ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്ന സൈപ്രസ് പരിശീലകൻ നയിക്കുന്ന ടീമിന്റെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിലായിരുന്നു. ഇവാൻ കലൂഷ്നിയുടെ ബൂട്ടിൽ നിന്ന് ഉതിർന്ന ഇരട്ടഗോളുകളിൽ ഈസ്റ്റ് ബംഗാൾ പ്രതിരോധനിര അന്ന് തകർന്നു വീണു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ അന്ന് പരാജയപ്പെട്ടത്.
പേരുകളുടെ പിടിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ടീമിന്റെ നെടുംതൂണായ പ്രതിരോധ താരം മാർകോ ലെസ്‌കോവിച്ച് പരിക്കേറ്റ് പുറത്തായത് ടീമിന്റെ ബാധിച്ചിരുന്നു. പരിക്ക് ഭേദമായി ടീമിനൊപ്പം പരിശീലനം നടത്തുന്ന താരം പൂർണമായ ക്ഷമത കൈവരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. ഇന്നത്തെ മത്സരത്തിന് കൊൽക്കത്തയിലേക്ക് തിരിച്ച കേരള ടീമിൽ ലെസ്‌കോ ഇല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എങ്കിൽ, മുൻ മത്സരങ്ങളിലെതിന് തുടർച്ചയായി ഹോർമീപവും വിക്ടർ മോംഗിലുമായിരിക്കും പ്രതിരോധത്തിൽ ടീമിന്റെ നെടുംതൂണാകുക. നേരത്തെ പരിക്കേറ്റ പ്രതിരോധ താരങ്ങളായ സന്ദീപ് സിങ്ങിനും ലെസ്‌കോയും കൂടാതെ ഗോൾകീപ്പർ പ്രബ്സുഖാൻ ഗില്ലിന് കഴിഞ്ഞ മത്സരത്തിന് മുന്നോടിയായി പരിക്കിന്റെ പിടിയിലായിരുന്നു.
Story Highlights: kerala blasters lock horns against east bengal fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here