Kerala Budget 2023: തുറമുഖവികസനങ്ങള്‍ക്കായി നിരവധി പ്രഖ്യാപനങ്ങള്‍; ആകെ 80.13 കോടി

തുറമുഖം, ലൈറ്റ് ഹൗസ്, ഷിപ്പിംഗ് മേഖലയ്ക്കായി 80.13 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ആലപ്പുഴ മറീന പോര്‍ട്ടിനായി 5 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി രൂപ വകയിരുത്തും. (kerala budget 2023: 80.13 crore for kerala ports)
അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം, പൊന്നാനി എന്നീ തുറമുഖങ്ങളില്‍ ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുറമുഖ അടിസ്ഥാന സൗകര്യ വികസനപദ്ധതിക്കായി 40.50 കോടി രൂപ വകയിരുത്തി. ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കെുന്നതായി ധനമന്ത്രി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ് ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു. പദ്ധതിക്കായി 1000 കോടി രൂപ വകയിരുത്തി.
അഴീക്കലില്‍ ഗ്രീന്‍ഫീല്‍സ് ഇന്റര്‍നാഷണല്‍ പോര്‍ട്ട് വികസപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ധനമന്ത്രി പറഞ്ഞു. മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്‍ഡ് സെസ് ലിമിറ്റഡ് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്റ് സെസ് വികസന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടത്തും. ഇതിന്റെ ആകെ ചെലവ് 3698 കോടി രൂപയാണ്. പദ്ധതിക്കായി ഈ ബജറ്റില്‍ 9.74 കോടി രൂപ വകയിരുത്തി.
Story Highlights: kerala budget 2023: 80.13 crore for kerala ports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here