‘പുരാതന ഫ്രിഡ്ജും, പാത്രങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും’; ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള ‘പബ്’ കണ്ടെത്തി

ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള ‘പബ്’ കണ്ടെത്തി പുരാവസ്തു ഗവേഷകർ. 2,700-ൽ സജീവമായിരുന്ന ഭക്ഷണശാലയിൽ ഭക്ഷണം തണുപ്പിച്ച് കഴിക്കാന്‍ ഉപയോഗിക്കുന്ന പുരാതന കാലത്തെ ഫ്രിഡ്ജും കണ്ടെത്തി. ഡ്രോൺ ഫോട്ടോഗ്രാഫി പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, പെൻ മ്യൂസിയം, കേംബ്രിഡ്ജ് സർവകലാശാല, ബാഗ്ദാദിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ആന്‍റിക്വിറ്റീസ് ആൻഡ് ഹെറിറ്റേജ് എന്നിവയുടെ സംയുക്ത പദ്ധതിയുടെ ഭാഗമായി 2019 ലാണ് ഇവിടെ ഖനനം പുനരാരംഭിച്ചത്.(5000 year old pub ancient fridge oven discovered in iraq)
ഒപ്പം ഒരു ഓവനും. കൂടാതെ ഇരുന്ന് കഴിക്കുന്നതിനായുള്ള ബെഞ്ചുകൾ, പുരാതന ഭക്ഷണ അവശിഷ്ടങ്ങൾ, കൂടാതെ 5,000 വർഷം പഴക്കമുള്ള ഒരു മുറിയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ഒരു പുരാതന നഗര സംവിധാനം നിലനിന്നിരുന്ന ഇടമായിരുന്നു ലഗാഷ്. പുതിയ പേര് അൽ-ഹിബ. പുരാതന നിയർ ഈസ്റ്റിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായിരുന്നു ഇത്. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിന് വടക്ക് പടിഞ്ഞാറുള്ള ഉറുക്ക് നഗരത്തിന് കിഴക്കായാണ് ഇറാഖിലെ പുരാതന നഗരമായ ലഗാഷ് സ്ഥിതി ചെയ്യുന്നത്.
അടുപ്പ്, ഫ്രിഡ്ജ്, കൂടാതെ ഡസൻ കണക്കിന് പാത്രങ്ങൾ, എന്നിവയും കണ്ടെത്തിയവയില്‍പ്പെടുന്നു. വിശാലമായ മുറ്റം ഔട്ട്ഡോർ ഡൈനിംഗ് ഏരിയയാണെന്ന് കരുതുന്നതായി പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആളുകൾക്ക് ഇരുന്ന് മദ്യപിക്കാനും മീൻ വിഭവങ്ങള്‍ കഴിക്കാനും കഴിയുന്ന ഒരു പൊതുസ്ഥലം ഉണ്ടെന്നാല്‍, അത് രാജാക്കന്മാരുടെ സ്വേച്ഛാധിപത്യത്തിന് കീഴിലല്ലെന്നതിന് തെളിവ് നല്‍കുന്നതായും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: 5000 year old pub ancient fridge oven discovered in iraq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here