പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം: പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ സിപിഐഎം പുറത്താക്കി

കാസർഗോഡ് പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച സംഭവത്തിൽ നടപടി. പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലെക്കാണ് രാഘവൻ അശ്ലീല സന്ദേശം അയച്ചത്. ഉദുമ ഏര്യാ കമ്മിറ്റിയുടേതാണ് തീരുമാനം.(raghavan velutholi expelled from cpim party)
വിഷയം പാര്‍ട്ടിയെ വലിയതരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം പുറത്തുവന്നതോടെ ഏര്യാ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
കര്‍ശനമായ നടപടി രാഘവനെതിരേ വേണമെന്നാണ് ജില്ലാനേതൃത്വം, എ.സി. സെന്‍ട്രല്‍ കമ്മിറ്റി മീറ്റിങ്ങില്‍ ഉന്നയിച്ച പ്രധാനകാര്യം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് രാഘവനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനം കൈക്കൊണ്ടത്.പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും രാഘവനെ പുറത്താക്കാനും യോഗത്തില്‍ തീരുമാനമായി.
Story Highlights: raghavan velutholi expelled from cpim party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here