Advertisement

അസമിൽ വൻ ആയുധശേഖരം കണ്ടെടുത്തു

February 5, 2023
2 minutes Read

അസമിലെ നൽബാരിയിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെയും അസം പൊലീസിന്റെയും സംഘങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തത്.

രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെൻഗ്നോയ് ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലായിരുന്നു തെരച്ചിൽ. 4 പിസ്റ്റളുകൾ, 2 എയർ പിസ്റ്റളുകൾ, 7 തരംതിരിച്ച മാഗസിനുകൾ, 107 റൗണ്ടുകൾ, 79 എ.കെ 47, 5 ഡിറ്റണേറ്ററുകൾ, 4 നാടൻ വെടിമരുന്ന്, സ്‌ഫോടക വസ്തു എന്ന് സംശയിക്കുന്ന 600 ഗ്രാം അജ്ഞാത വസ്തു എന്നിവ സുരക്ഷാ ഏജൻസികൾ കണ്ടെടുത്തു.

ഭൂമിക്കടിയിൽ കുഴിച്ചിട്ടിരുന്ന നിലയിലായിരുന്നു ആയുധശേഖരം. കൂടുതൽ ആയുധങ്ങൾ തീവ്രവാദികൾ കുഴിച്ചിട്ടിട്ടുണ്ടെന്ന് വിവരമുള്ളതായി നാൽബാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുധാകർ സിംഗ് പറഞ്ഞു.

Story Highlights: Assam Police recover huge cache of arms and ammunition from Nalbari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top