വിനോദ് കാംബ്ലിക്കെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് വിനോദ് കാംബ്ലിക്കെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ. മുംബൈ പൊലീസിലാണ് ഭാര്യ ആൻഡ്രിയ പരാതിനൽകിയിരിക്കുന്നത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 51കാരനായ കാംബ്ലി 1991 മുതൽ 2000 വരെ ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു. സച്ചിനോളം മിടുക്കനെന്ന് വാഴ്ത്തപ്പെട്ടിരുന്ന കാംബ്ലി താളം തെറ്റിയ ജീവിതത്തിലൂടെയാണ് കരിയർ തുലച്ചത്.
മുംബൈ ബാന്ധ്രയിലെ വീട്ടിൽ വച്ചാണ് കാംബ്ലി ഭാര്യയെ ആക്രമിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ മദ്യപിച്ച് ഫ്ലാറ്റിലെത്തിയ കാംബ്ലി ഭാര്യയെ അസഭ്യം പറയാൻ തുടങ്ങി. ഈ സമയത്ത് ദമ്പതിമാരുടെ 12 വയസുള്ള മകൻ ഫ്ലാറ്റിലുണ്ടായിരുന്നു. മകൻ അമ്മയെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ അടുക്കളയിൽ ചെന്ന് കുക്കിംഗ് പാനെടുത്ത കാംബ്ലി അതുവച്ച് ഭാര്യയെ എറിയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ ആൻഡ്രിയയ്ക്ക് പരുക്ക് പറ്റി.
Story Highlights: domestic violence vinod kambli wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here