ഇന്ത്യൻ സായുധ സേനയെ അട്ടിമറിക്കാൻ പാക്ക് ഗൂഢാലോചന: റിപ്പോർട്ട്

ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പാകിസ്താൻ പദ്ധതിയിട്ടതായി റിപ്പോർട്ട്. ഇന്ത്യൻ സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന തരത്തിൽ കശ്മീർ താഴ്‌വരയിൽ ഗൂഢാലോചന നടത്താൻ പാകിസ്താൻ ലോകമെമ്പാടുമുള്ള തങ്ങളുടെ എംബസികളോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു.
ഇന്ത്യയ്‌ക്കെതിരായ പുതിയ ഗൂഢാലോചനകൾ വിശദമാക്കി പാക്ക് വിദേശകാര്യ മന്ത്രാലയം തങ്ങളുടെ എംബസികൾക്ക് രഹസ്യ കുറിപ്പ് അയച്ചതായി ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തി. കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയെ അട്ടിമറിക്കാനുള്ള പദ്ധതി വിശദീകരിക്കുന്ന ഫാക്സുകളും ഇമെയിലുകളും ഇസ്ലാമാബാദിലെ പാക്ക് ഹൈക്കമ്മീഷൻ എല്ലാ എംബസികൾക്കും അയച്ചിട്ടുണ്ടെന്നും ‘ഇന്ത്യ ടുഡേ’ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ആറ് ഭീകരരെ സൈന്യവും ജമ്മു കശ്മീർ പൊലീസും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഭീകരർ നിരോധിത സംഘടനയായ ജെയ്‌ഷെഎമ്മുമായി ബന്ധമുള്ളവരാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഭീകരവാദികളുമായി ബന്ധപ്പെട്ടിരുന്നതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
Story Highlights: Pakistan planned conspiracy to defame Indian armed forces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here