ഞാൻ ആദ്യം ധോണിക്കുവേണ്ടിയാണ് കളിച്ചത്, എന്നിട്ടാണ് രാജ്യത്തിനു വേണ്ടി കളിച്ചത്: സുരേഷ് റെയ്‌ന

ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയുമായുള്ള സൗഹൃദത്തെപ്പറ്റി മനസുതുറന്ന് മുൻ ദേശീയ താരം സുരേഷ് റെയ്‌ന. താൻ ആദ്യം ധോണിക്ക് വേണ്ടിയാണ് കളിച്ചതെന്നും പിന്നീടാണ് രാജ്യത്തിനു വേണ്ടി കളിച്ചതെന്നും റെയ്‌ന പറഞ്ഞു. ധോണി രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചതിന് മിനിട്ടുകൾക്കകമാണ് റെയ്‌നയും കളി മതിയാക്കുന്നതായി അറിയിച്ചത്.
“ഞങ്ങൾ ഒരുപാട് മത്സരങ്ങളിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. അദ്ദേഹവുമൊത്ത് ഇന്ത്യക്ക് വേണ്ടിയും ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയും കളിക്കാൻ കഴിഞ്ഞ ഞാൻ ഭാഗ്യവാനാണ്. ഞങ്ങൾ തമ്മിൽ ഒരുപാട് സ്നേഹമുണ്ട്. ഞാൻ ഗാസിയാബാദിൽ നിന്നും ധോണി റാഞ്ചിയിൽ നിന്നും വന്നതാണ്. ധോണിക്ക് വേണ്ടിയാണ് ഞാൻ ആദ്യം കളിച്ചത്. എന്നിട്ടാണ് രാജ്യത്തിനു വേണ്ടി കളിച്ചത്. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. ഞങ്ങൾ നിരവധി ഫൈനലുകൾ കളിച്ചു, ലോകകപ്പ് നേടി. അദ്ദേഹം മഹാനായ ഒരു നേതാവും ഒരു മനുഷ്യനുമാണ്.”- സ്പോർട്സ് തകിനു നൽകിയ അഭിമുഖത്തിൽ റെയ്‌ന പറഞ്ഞു.
Story Highlights: suresh raina ms dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here