ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി; ഇന്ന് ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രകടനം

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇന്ന് ബൂത്ത് തലങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം ഒമ്പതിന് എല്ലാ കളക്ടറേറ്റുകളിലേക്കും ബഹുജന മാർച്ച് നടത്തുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു.(bjp protests against anti people budget)
കണക്കുകൾ വെളിപ്പെടുത്തി ധവളപത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രവിഹിതം ഒന്നും ലഭിച്ചില്ല എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പച്ചക്കള്ളം പറയുകയാണെന്ന് കെ. സുരേന്ദ്രൻ വിമർശിച്ചു. കേന്ദ്രം അനുവദിച്ച പല പദ്ധതികളും പേരുമാറ്റി ഇവിടെ അവതരിപ്പിക്കപ്പെടുകയാണെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏറ്റവും കുറവ് വിലയുള്ള രാജ്യവും ഇന്ത്യയാണെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ധന സെസ് അടക്കമുള്ള പ്രതിഷേധങ്ങൾക്കിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും. നിയമസഭക്ക് അകത്തും പുറത്തും, ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സർക്കാർ നീക്കം. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. അതിനിടെ സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ കൂടി കൂട്ടിയും പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എൽഡിഎഫിൽ ഉയരുന്നുണ്ട്.
Story Highlights: bjp protests against anti people budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here