Advertisement

അനധികൃത ഫ്ലക്സ് ബോർഡ്; ക്ഷമ ദൗർബല്യമായി കാണരുതെന്ന് സർക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

February 6, 2023
2 minutes Read

അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.
ക്ഷമ ദൗർബല്യമായി കാണരുതെന്ന് സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശമില്ലേയെന്ന് കോടതി ചോദിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളും എണ്ണം വർധിക്കുന്നുവെന്നും കോടതി പറഞ്ഞു.

വിഷയത്തിൽ വ്യവസായ സെക്രട്ടറിക്കെതിരെയും കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. സത്യവാങ്മൂലം സമർപ്പിക്കാത്തതിനാണ് വിമർശനം. ഫ്‌ളക്‌സുകൾ നീക്കണമെന്ന് ഹൈക്കോടതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. നഗരസഭാ സെക്രട്ടറിമാരെ വിളിച്ച് ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നിട്ടും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം വരുന്നത്.

Read Also:‘വേഗത കുറച്ച് വാഹനം ഓടിച്ചില്ലെങ്കിൽ കരണം അടിച്ച് പൊട്ടിക്കും’; മുന്നറിയിപ്പുമായി നാട്ടുകാരുടെ ഫ്ലക്സ് ബോർഡ്

അതേസമയം മാറ്റിയ പഴയ ബോർഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു.

Story Highlights: HC Warns government on illegal flex board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top