തൃശൂർ മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവം; താലൂക്ക് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തൃശൂർ മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച. അത്യാസന്ന നിലയിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിക്കൊപ്പം വനിതാ ജീവനക്കാരിയെ അയക്കാത്തത് പിഴവായി എന്നാണ് വിലയിരുത്തൽ. ബന്ധുവെന്ന് അറിയിച്ചെത്തിയ ദയാലാൽ സഹായിയായി നിന്നാണ് യുവതിയെ പീഡിപ്പിച്ചത്. അതേ സമയം മെഡിക്കൽ കോളേജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്ന അന്വേഷണ റിപ്പോർട്ട് ഡിഎംഇയ്ക്ക് കൈമാറി.
108 ആംബുലൻസിലാണ് യുവതിയെ എത്തിച്ചത്. കേസ് ഷീറ്റിലുൾപ്പെടെ കെയർ ഓഫ് ആയി ദയാലാലിൻ്റെ പേരാണ് നൽകിയത്. മെഡിക്കൽ കോളജിൽ യുവതിയെ പരിചരിച്ചത് വനിതാ ജീവനക്കാരാണ്. യുവതിയുടെ വസ്ത്രം മാറ്റിയ ശേഷമാണ് അതിക്രമം നടന്നത്. യുവതി ഈ സമയം അർദ്ധബോധാവസ്ഥയിലായിരുന്നു. ആംബുലൻസിൽ ഇയാളെ കയറ്റി വിട്ട സംഭവത്തിൽ അന്വേഷണമുണ്ടാകും എന്ന് അധികൃതർ അറിയിച്ചു.
Story Highlights: thrissur medical college sexual assault report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here