Advertisement

യുവജനങ്ങള്‍ക്ക് വേണ്ടി ചിന്ത ജെറോം ഇതുവരെ ഒന്നും ചെയ്തിട്ടില്ല, സര്‍ക്കാര്‍ അവർക്കായി ലക്ഷങ്ങൾ ചെലവാക്കുന്നു; ബിന്ദു കൃഷ്ണ

February 7, 2023
1 minute Read
bindu krishna

ചിന്ത ജെറോമിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവാക്കുന്നുവെന്ന് കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണ. റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുളള യുവജന കമ്മീഷന്‍ അദ്ധ്യക്ഷ പദവിയിലിരുന്ന് കൊണ്ട് ചിന്ത ജെറോം ഇന്നീ നിമിഷം വരെയുള്ള കാലയളവില്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് ചോദിച്ചാല്‍ അതിന്റെ ബാലന്‍സ് ഷീറ്റെടുത്താല്‍ സീറോ എന്ന് വലുതായി എഴുതേണ്ടതായി വരുമെന്നും ബിന്ദു വിമര്‍ശിച്ചു.

Read Also:സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക്; സർക്കാരിന്റെ ജനദ്രോഹ നികുതി നിർദേശങ്ങളെ നമ്മൾ പിൻവലിപ്പിക്കും; ഷാഫി പറമ്പിൽ

ഓഫ് സീസണില്‍ പോലും 5500 രൂപയാണ് ചിന്ത താമസിച്ച ഹോട്ടലിലെ മുറി വാടക. അതിന്റെ 18 ശതമാനം ടാക്‌സ് ഉള്‍പ്പെടെ 6490 രൂപയാണ് ഓഫ് സീസണിലുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു. കാര്യക്ഷമമായ, ക്രിയേറ്റീവായ ഒരു ഇടപെടലും സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കേരളത്തിലെ പിഎസ് സി നിയമനം കിട്ടാതെ ടെസ്റ്റ് എഴുതി പാസ്സായി റാങ്ക് ലിസ്റ്റില്‍ വന്ന ചെറുപ്പക്കാര്‍ ഈ സംസ്ഥാനത്ത് മുട്ടിലിഴഞ്ഞപ്പോള്‍ ഈ ചിന്താ ജെറോം എവിടെയായിരുന്നു എന്നും ബിന്ദു കൃഷ്ണ ചോദിച്ചു.

Story Highlights: bindu krishna against chintha jerome

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top