Advertisement

പന്തളം സഹകരണ ബാങ്കിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചത് ജീവനക്കാരനെന്ന് സിപിഐഎം പന്തളം ഏരിയാ സെക്രട്ടറി

February 7, 2023
1 minute Read

പന്തളം സഹകരണ ബാങ്കിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചത് ജീവനക്കാരനായ അർജുൻ പ്രമോദ് എന്ന് സിപിഐഎം പന്തളം ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. അർജുൻ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കെതിരെ നടപടിയെടുക്കാൻ പാർട്ടി നിർദ്ദേശിച്ചതായും ഏരിയ സെക്രട്ടറി ജ്യോതിലാൽ വെളിപ്പെടുത്തി. ബാങ്കിൽനിന്ന് സ്വർണ്ണം മോഷണം പോയിട്ടില്ല എന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞതിന് പിന്നാലെയാണ് മോഷണം നടന്ന വിവരം പാർട്ടി ഏരിയ സെക്രട്ടറി സ്ഥിരീകരിച്ചത്.

മോഷ്ടിച്ച സ്വർണം തിരികെ കൊണ്ടുവെക്കാൻ ജീവനക്കാരന്റെ കുടുംബത്തോട് നിർദ്ദേശം നൽകി എന്ന് ജ്യോതിലാൽ 24നോട് പറഞ്ഞു. മോഷണം പോയ സ്വർണത്തിന് പകരം സ്വർണം കൊണ്ടുവന്നു എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: pandalam co operative bank gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top