ചിന്താ ജെറോം സ്റ്റാർ ഹോട്ടലിൽ കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദത്തിൽ. കൊല്ലത്ത ഒരു സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം താമസിച്ചു എന്നാണ് വിവാദം. ഒന്നേമുക്കാൽ വർഷം അവർ ഈ ഹോട്ടലിൽ താമസിച്ചു എന്ന് ആരോപണമുയരുന്നു. അതേസമയം, അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് വേണ്ടി മാത്രമാണ് താൻ ഈ ഹോട്ടലിൽ താമസിച്ചതെന്നും വ്യക്തിപരമായ കാര്യമാണ് ഇതെന്നുമാണ് ചിന്തയുടെ വിശദീകരണം. മാസം 20,000 രൂപയാണ് വാടകയായി നൽകിയതെന്നും ചിന്ത പറഞ്ഞു.
കൊല്ലം തങ്കശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചു എന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം. പ്രതിദിനം 8500 രൂപ വരെ വാടക നൽകേണ്ട മുറിയിലാണ് യുവജന കമ്മീഷൻ അധ്യക്ഷ താമസിച്ചതെന്നും ഒന്നേമുക്കാൽ വർഷം കൊണ്ട് 38 ലക്ഷത്തോളം രൂപ ചെലവായെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് എങ്ങനെ ലഭിച്ചു എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുരേഷ് പന്തളം വിജിലൻസിനും എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റിനും പരാതിനൽകി.
Story Highlights: youth congress chintha jerome hotel controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here