തുർക്കി ഭൂകമ്പം: ഒരു ഇന്ത്യക്കാരനെ കാണാതായി; കുടുങ്ങിയ പത്ത് പേരെ രക്ഷപെടുത്തി

തുർക്കിയിലെ ഭൂകമ്പ ദുരന്തത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയ പത്ത് ഇന്ത്യക്കാരെ രക്ഷപെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഭാഗമായി ബിസിനസ് ആവശ്യത്തിന് തുർക്കിയിൽ എത്തിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും കമ്പനിയെയും ബന്ധപ്പെടാൻ ശ്രമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1 Indian Missing In Earthquake Hit Turkey and 10 got stuck
Read Also: തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തത്, സംസ്ഥാനം സഹായം നൽകും; മുഖ്യമന്ത്രി
Indian @NDRFHQ teams have now reached Gaziantep and commenced search and rescue operations.
— Dr. S. Jaishankar (@DrSJaishankar) February 8, 2023
Wish them the very best in their efforts.
#OperationDost pic.twitter.com/SG9JCvQWuU
തുർക്കിക്ക് വേണ്ടിയുള്ള ഇന്ത്യയുടെ സഹായ ദൗത്യമായ ഓപ്പറേഷൻ ദോസ്തിന്റെ കീഴിൽ നാല് സി-17 വിമാനങ്ങൾ ഇന്ന് ഇന്ത്യയിൽ നിന്ന് ദുരന്ത ബാധിത സ്ഥലങ്ങളിൽ എത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നൂറ് അംഗങ്ങൾ ദൗത്യത്തിലുണ്ട്. സിറിയയിലേക്ക് ഒരു വിമാനവും ഇന്ത്യ അയച്ചിട്ടുണ്ട്. ഇരു വിമാനങ്ങളിലുമായി മെഡിക്കൽ ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിനായുള്ള ഉപകരണങ്ങളുമുണ്ട്. ഇതുവരെ മൂന്ന് ദൗത്യങ്ങളാണ് ഇന്ത്യയിൽ നിന്ന് ഭൂകമ്പ ബാധിത മേഖലകളിലേക്ക് പോയിരിക്കുന്നത്. തുർക്കിയിൽ ആഡാനയിൽ ഇന്ത്യ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്.
ഭൂകമ്പം കനത്ത തുരത്താം വിതച്ച തുർക്കിയിലും സിറിയയിലും മരണസംഖ്യ 11000ത്തിന് മുകളിൽ എത്തിയിട്ടുണ്ട്. സിറിയയിൽ മൂന്ന് ലക്ഷം പേർക്ക് വീടുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
Story Highlights: 1 Indian Missing In Earthquake Hit Turkey and 10 got stuck
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here