പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന് ആശ്വാസം; ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ആവശ്യം തള്ളി കോടതി
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന് ആശ്വാസം. അലന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യം കോടതി തള്ളി. ജാമ്യ വ്യവസ്ഥ ലംഘിക്കരുതെന്ന താക്കീതും അലന്‍ ഷുഹൈബിന് കോടതി നല്‍കി.court rejected nia request to cancel alan shuhaibs’ bail
രണ്ട് കാര്യങ്ങളാണ് അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ അന്വേഷണ ഏജന്‍സി ചൂണ്ടിക്കാണിച്ചത്. പാലയാട് ക്യാമ്പസിലെ റാഗിങുമായി ബന്ധപ്പെട്ട് അലനെതിരെ പൊലീസ് എടുത്ത കേസില്‍ പൊലീസും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ കേസില്‍ എന്‍ഐഎയും അലന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യമുന്നയിച്ചു. ഇതില്‍ വിശദമായ വാദം കേട്ട എന്‍ഐഎ കോടതി ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം റദ്ദാക്കുകയായിരുന്നു.
Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്; പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി
സമൂഹമാധ്യമങ്ങളില്‍ അലന്‍ ഷുഹൈബ് നിരന്തരം പോസ്റ്റുകള്‍ ഇടുന്നുവെന്നും ഇവയ്‌ക്കെല്ലാം തീവ്രവാദ ബന്ധമുണ്ടായിരുന്നെന്നുമാണ് എന്‍ഐഎയുടെ മറ്റൊരു വാദം. എന്നാല്‍ ഇവ എഴുതുന്നത് അലന്‍ അല്ലെന്നും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതുകൊണ്ടുമാത്രം തീവ്രവാദ പരിധിയില്‍ വരില്ലെന്നും കോടതി നിരീക്ഷിച്ചു.
Story Highlights: court rejected nia request to cancel alan shuhaibs’ bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here