കണ്ണൂര്‍ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു; തെരച്ചില്‍ തുടര്‍ന്ന് പൊലീസ്

കണ്ണൂര്‍ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. വിയറ്റ്‌നാം കോളനിയിലെത്തിയത് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആറളം പൊലീസ് അറിയിച്ചു. ജിഷ, കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് പേരെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് പറഞ്ഞു. വനത്തില്‍ തെരച്ചില്‍ തുടരുകയാണ്.
ആയുധധാരികളായ ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരുമടങ്ങിയ സംഘമാണ് കോളനിയിലെത്തിയതെന്നാണ് നാട്ടുകാര്‍ പൊലീസില്‍ നല്‍കിയ വിവരം. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ വിയറ്റ്‌നാം കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരിച്ചില്‍ നടത്തുകയായിരുന്നു.
Story Highlights: police identified maoist in kannur aralam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here