കേന്ദ്രത്തിന്റെ ‘പശു ആലിംഗന ദിനം’; ‘ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ’യെന്ന് വി ശിവൻകുട്ടി

പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര നിർദേശത്തെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നാടോടിക്കാറ്റ് എന്ന മലയാളം സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. (v sivankutty on cow hug day)
‘ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ..’ എന്നും കുറിച്ചിരിക്കുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് വിശദീകരണം. പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദേശം വന്നത് ഇപ്പോൾ വലിയ തരത്തിലുള്ള ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്.
പശു സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നുമാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ഉത്തരവിൽ പറയുന്നത്. പാശ്ചാത്യസംസ്കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.
Story Highlights: vsivankutty on cow hug day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here