Advertisement

ഇന്ധന സെസില്‍ ബി.ജെ.പി സംസ്ഥാന വ്യാപക പ്രതിഷേധം; പൊലീസിന് നേരെ കല്ലേറ്, 3 ജില്ലകളില്‍ സംഘര്‍ഷം

February 9, 2023
2 minutes Read

ഇന്ധന സെസില്‍ സംസ്ഥാന വ്യാപക പ്രതിഷേധം. കളക്ടറേറ്റുകളിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി. കൊച്ചിയിലും കോട്ടയത്തും കോഴിക്കോടും സംഘര്‍ഷം. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.(fuel cess bjp protest turn violence)

ബിജെപിയുടെ കോട്ടയം കളക്ടറേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസിന് നേരെ കല്ലേറ് ഉണ്ടായി.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിൽ നടന്ന കളക്ടറേറ്റ് മതിൽ ചാടിക്കടക്കാൻ ബിജെപി പ്രവർത്തകരുടെ ശ്രമം ഉണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്.

അതേസമയം കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ കല്ലേറ്. തിരുവനന്തപുരം ഉള്ളൂരിലെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Story Highlights: fuel cess bjp protest turn violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top