‘പുതിയ ചില കാര്യങ്ങള്‍ പഠിക്കുന്നു’; രണ്ട് വര്‍ഷത്തിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ മടങ്ങിയെത്തി ധോണി; വിഡിയോ

ക്രിക്കറ്റ് കാണാത്തവര്‍ക്ക് പോലും ഏറെ ഇഷ്ടമുള്ള ഒരു കായിക താരമാണ് മഹേന്ദ്രസിംഗ് ധോണി. തന്റെ ജീവിതത്തിലെ കൊച്ചുകൊച്ച് സന്തോഷങ്ങളും വിശേഷങ്ങളും ധോണിയും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളോട് പങ്കുവയ്ക്കാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ധോണി ഒന്നും അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. രണ്ടുവര്‍ഷം നീണ്ട മൗനം വെടിഞ്ഞ് ഇന്‍സ്റ്റഗ്രാമിലൂടെ ധോണി ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുകയാണ്. തിരുമ്പി വന്നതോ ഏറെ രസകരമായ ഒര വിഡിയോയുമായും… (MS Dhoni Shares Video Of Him Ploughing Farm With Tractor)
റാഞ്ചിയിലെ തന്റെ ഫാംഹൗസില്‍ സ്വന്തമായി ട്രാക്ടര്‍ ഓടിച്ച് വയല്‍ ഉഴുതുമറിക്കുന്ന വിഡിയോയാണ് ധോണി പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ധോണി സജീവമാകാന്‍ കാത്തിരിക്കുന്ന ആരാധകരെ ധോണിയുടെ വിഡിയോ വളരെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്.
പുതിയ ഒരു കാര്യം പഠിച്ചെടുത്തതില്‍ സന്തോഷമുണ്ട്, പക്ഷേ ജോലി തീര്‍ക്കാന്‍ വളരെ സമയമെടുത്തു എന്ന ക്യാപ്ഷനോടെയാണ് ധോണി വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിഡോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. 63,000ലധികം കമന്റുകളും പോസ്റ്റിലുണ്ട്. ഇന്‍സ്റ്റഗ്രാമിലേക്ക് മടങ്ങിവന്ന ധോണിക്ക് സ്വാഗതം പറഞ്ഞുകൊണ്ടാണ് ഒട്ടുമിക്ക കമന്റുകളും.
Story Highlights: MS Dhoni Shares Video Of Him Ploughing Farm With Tractor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here