‘കാലിത്തൊഴുത്തിനെക്കുറിച്ച് പോലും തെറ്റായ പ്രചാരണങ്ങള്‍’; തൊഴുത്ത് പുതുക്കിപ്പണിഞ്ഞ സാഹചര്യം പറഞ്ഞ് മുഖ്യമന്ത്രി

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിനെക്കുറിച്ച് പോലും തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിത്തൊഴുത്തിനായി 42 ലക്ഷം ചെലവാക്കിയെന്നത് പോലുള്ള അസംബന്ധം ഭൂലോകത്തുണ്ടായിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ക്ലിഫ് ഹൗസിന്റെ റോഡ് സൈഡിലെ മതില്‍ ഇടിഞ്ഞപ്പോഴാണ് തൊഴുത്ത് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. പുതുക്കിപ്പണിയാനാണ് തുക അനുവദിച്ചത്. താന്‍ അല്ലല്ലോ ഇതിന്റെ കണക്ക് തയാറാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിനിടെ ചോദിച്ചു. ( pinarayi vijayan on cliff house cattle shed)
കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ നയങ്ങളാണ് ഇന്ധന സെസിന് നിര്‍ബന്ധിതമാക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന കോലാഹലങ്ങള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല. കേരളം കടക്കെടിയിലാണെന്നതും ധൂര്‍ത്തുണ്ടെന്നതും അടിസ്ഥാനരഹിതമായ പ്രചാരണമാണ്. കേരളത്തിന്റെ ധനകാര്യ സ്ഥിതി വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2020- 21 ല്‍ കടം കുറയുകയാണ് ഉണ്ടായത്. നാല് വര്‍ഷ കാലയളവില്‍ 2.46 ശതമാനം കടം കുറഞ്ഞു. കൊവിഡ് കാലത്ത് ജീവനും ജീവനോപാധിയും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചെലവ് വന്നു. അസാധാരണ സാമ്പത്തിക സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ കാലത്താണ് കടം 38.5 ശതമാനത്തിലേക്ക് ഉയര്‍ന്നത്. കേരളത്തില്‍ മാത്രമല്ല എല്ലായിടത്തും ഇതായിരുന്നു സ്ഥിതി. കൊവിഡ് കാലത്ത് ജനോപകാരപ്രദമായ കാര്യത്തിന് വായ്പയെടുത്തത് മഹാഅപരാധമായാണ് ചിത്രീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: pinarayi vijayan on cliff house cattle shed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here