മലപ്പുറത്ത് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാ ഭീഷണി

മലപ്പുറം അഴിഞ്ഞിലത്ത് തെങ്ങിൻ മുകളിൽ കയറി ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാ ഭീഷണി. കുഴിപറമ്പിൽ ചിന്നു നിവാസിൽ എം.പി അയ്യപ്പനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വീട്ടിലെ കിണറിലേക്ക് സമീപത്തെ വീട്ടിൽ നിന്നു മലിന ജലം എത്തുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വാഴക്കാട് പൊലീസും മീഞ്ചന്ത ഫയർ ഫോഴ്സും ചേർന്ന് അയ്യപ്പനെ കയർ കൊട്ടയിൽ ഇരുത്തി താഴെ ഇറക്കി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീടിനടുത്തുള്ള തെങ്ങിൽ അയ്യപ്പൻ കയറിയത്.
Story Highlights: Suicide threat of auto driver in Malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here