ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ; ആദ്യ ടെസ്റ്റിൽ ആധികാരിക ജയം; അശ്വിന് അഞ്ച് വിക്കറ്റ്

ഓസ്ട്രേലിയയെ ചുഴറ്റിയെറിഞ്ഞ് ഇന്ത്യ. നാഗ്‌പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാംദിനം 91 റൺസിന് എല്ലാവരും പുറത്തായി. ആര്‍ അശ്വിന്റെ 5 വിക്കറ്റ് പ്രകടനമാണ് ഓസീസ് നിരയെ തകർത്തത്.
ആദ്യ ഇന്നിംഗ്‌സില്‍ 3 വിക്കറ്റെടുത്ത അശ്വിന്‍ ആകെ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതവും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയിലെ ഏഴ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 51 പന്തില്‍ 25 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് മാത്രമാണ് പുറത്താകാതെ പിടിച്ചുനിന്നത്.
17 റണ്‍സ് നേടിയ മാര്‍നസ് ലബൂഷെയ്നാണ് സ്മിത്തിനെ കൂടാതെ10 കടന്നത്. നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ഷമിയും അക്‌സര്‍ പട്ടേലും ചേര്‍ന്നാണ് സ്‌കോര്‍ 400-ല്‍ എത്തിച്ചത്. ജയത്തോടെ ഇന്ത്യ നാലുമല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1–0ന് മുന്നിലെത്തി.
Story Highlights: india win against australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here