കോതമംഗലം താലൂക്ക് ഓഫീസിലെ കൂട്ട അവധി; തഹസിൽദാരോട് റിപ്പോർട്ട് തേടി എഡിഎം

കോതമംഗലം താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ തഹസിൽദാരോട് റിപ്പോർട്ട് തേടി എഡിഎം. ഈ മാസം ആറിനാണ് സഹപ്രവർത്തകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഉദ്യോഗസ്ഥർ കൂട്ട അവധി എടുത്തത്. കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. (kothamangalam leave controversy adm)
ഉദ്യോഗസ്ഥർ കൂട്ടത്തോടെ ഉല്ലാസയാത്ര പോയതറിയാതെ കോന്നി താലൂക്ക് ഓഫീസിലെ പടികൾ നിരങ്ങി കയറിയ കരുണാകരൻ എന്ന ഭിന്നശേഷിക്കാരന് സഹായവുമായി കോട്ടയം സ്വദേശിയായ ജ്വല്ലറി ഉടമ. ഐരമൺ സ്വദേശി കരുണാകരന് ഊന്നുവടിയും സാമ്പത്തിക സഹായവും വീട്ടിലെത്തിച്ചു. ട്വൻ്റിഫോരിലൂടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോട്ടയത്തെ ജ്വല്ലറി ഉടമ ടോണി വർക്കിച്ചൻ്റെ ഇടപെടൽ.
Read Also: ഉദ്യോഗസ്ഥരുടെ മൂന്നാർ യാത്ര; കോന്നി താലൂക്ക് ഓഫീസിലെത്തിയ ഭിന്നശേഷിക്കാരന് സഹായവുമായി ജ്വല്ലറി ഉടമ
“ഞാൻ ട്വൻ്റിഫോർ ന്യൂസിലൂടെയാണ് ഈ വാർത്ത കണ്ടത്. എനിക്ക് സങ്കടം തോന്നി. കാരണം ഒരു പ്രായമുള്ള എഴുപത്തെട്ട് വയസ്സുള്ള അച്ചാച്ചൻ മൂന്ന് നില കയറി ചെന്നപ്പോൾ അവിടെയുള്ളവരെല്ലാം മൂന്നാറ് ടൂർ പോയിരിക്കുന്നു. അത് കണ്ടപ്പോ എനിക്ക് ഭയങ്കര വിഷമമായി. ഞാൻ ഉടനെ ചെയ്തത് എന്താണെന്ന് വെച്ചാൽ ഈ മാടക്കട നവീകരിക്കാൻ വേണ്ടി ഒരു എമൗണ്ട് കൈമാറി. ഒരിക്കലും ഭീകരമായ പ്രവർത്തി ഇനി ഉണ്ടാവരുത്. അതിന് എതിരെയാണ് ഞാൻ ഇതെല്ലാം ചെയ്ത് കൊടുത്തത്.”- ടോണി വർക്കിച്ചൻ പ്രതികരിച്ചു.
കൂട്ട അവധിയെടുത്ത് ജീവനക്കാർ വിനോദയാത്ര പോയ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. കുറ്റക്കാരായ ജീവനക്കാരെ സർക്കാർ സംരക്ഷിക്കില്ല. അന്വേഷണത്തിന് പത്തനംതിട്ട കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റവന്യുമന്ത്രി വ്യക്തമാക്കി.
കോന്നി താലൂക്ക് ഓഫീസിൽ 20 ജീവനക്കാർ ലീവ് എടുക്കാതെയും 19 ജീവനക്കാർ ലീവിന് അപേക്ഷ നൽകിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്. വിവിധ ആവശ്യങ്ങൾക്ക് മലയോരമേഖലകളിൽ നിന്ന് ആളുകൾ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോൾ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. കാത്തിരുന്ന ആളുകൾ കാര്യം നടക്കാതിരുന്നതോടെ ഓഫീസിൽ നിന്ന് മടങ്ങുകയും ചെയ്തു.
Story Highlights: kothamangalam leave controversy adm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here