Advertisement

തുർക്കി ഭൂകമ്പം: രക്ഷപ്പെടുത്തിയ കുഞ്ഞ് ‘അയ’ എന്ന് അറിയപ്പെടും, ആയിരക്കണക്കിനാളുകൾ ദത്തെടുക്കാൻ തയ്യാർ

February 11, 2023
3 minutes Read
baby turkey

തുര്‍ക്കി ഭൂകമ്പത്തിൽ രക്ഷപ്പെടുത്തിയ കുഞ്ഞിന് പേരിട്ടു. ‘അയ’ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. അറബിയിൽ ‘അത്ഭുതം’ എന്നാണ് അർത്ഥം. സിറിയൻ പട്ടണമായ ജെൻഡറിസിൽ മരിച്ച അമ്മയോട് പൊക്കിൾക്കൊടി ഘടിപ്പിച്ച നിലയിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. (newborn baby rescued in turkey earthquake given name)

ഭൂകമ്പത്തിൽ കുഞ്ഞിൻ്റെ അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചു. തിങ്കളാഴ്ച റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അനാഥരായ നിരവധി കുട്ടികളിൽ ഒരാളാണ് അയ.

അയയുടെ ശരീരത്തിൽ ചതവുകൾ ഉണ്ടായിരുന്നു. തണുപ്പിൽ വിറച്ച് ശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല. കഠിനമായ തണുപ്പ് കാരണം കുഞ്ഞ് ഹൈപ്പോതെർമിയയുമായാണെത്തിയത്.

കുഞ്ഞിന് ചൂട് നൽകി കാൽസ്യം നൽകുമെന്നും ഡോക്ടർ പറഞ്ഞിരുന്നു. കൂടാതെ ആശുപത്രിയിലെ ഒരു ഡോക്ടറുടെ ഭാര്യ തൻ്റെ കുഞ്ഞിന് മുലപ്പാൽ നൽകുന്നതോടൊപ്പം അയയ്ക്കും മുലപ്പാൽ നൽകി.

Read Also: സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി, ചുഴലിക്കാറ്റ്; അമ്പരന്ന് ശാസ്ത്രജ്ഞർ

കുടുംബത്തെ നഷ്ടപ്പെട്ട കുഞ്ഞിന് പുതിയ കുടുംബവും ലഭിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുഞ്ഞിനെ പിതാവിൻ്റെ അമ്മാവൻ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊച്ചു അയയുടെ രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഭൂകമ്പത്തിൽ രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിനെ ദത്തെടുക്കാൻ ആയിരക്കണക്കിനാളുകളാണ് സമ്മതം അറിയിച്ചത്. സമീപ പ്രദേശത്തുള്ള പട്ടണത്തിലുള്ള ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്.

Story Highlights: newborn baby rescued in turkey earthquake given name

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top