മികച്ച പ്രവർത്തനം നടത്തിയ പി.ടി.തോമസിനോട് കോൺഗ്രസ് കാണിച്ചത് അന്യായം; ശശി തരൂർ എം.പി

എം.പിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ പി.ടി.തോമസിനോട് കോൺഗ്രസ് അന്യായം കാണിച്ചുവെന്ന് ശശി തരൂർ എം.പി. നിലപാടുകളിൽ ഉറച്ചുനിന്നതുകൊണ്ടാണ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.ടിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതെന്നും തരൂർ പറഞ്ഞു.(shashi tharoor on pt thomas congress)
ശശി തരൂരിന്റെ പരാമർശം പി ടി യുടെ സ്മരണിക പ്രദര്ശനത്തിനിടെയാണ്. പി ടി പരിസ്ഥതിയുമായി ചേർന്ന് നിന്നു, സ്വന്തമായ നിലപാടുകളിൽ ഉറച്ചാണ് നിന്നതെന്നും തരൂർ പറഞ്ഞു.
Read Also: സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി, ചുഴലിക്കാറ്റ്; അമ്പരന്ന് ശാസ്ത്രജ്ഞർ
‘എന്റെ പ്രിയ പി.ടി’ എന്ന സ്മരണിക വേണു രാജാമണിക്ക് നൽകി പ്രകാശിപ്പിക്കുകയായിരുന്നു ശശി തരൂർ. ഫ്രണ്ട്സ് ഓഫ് പി.ടി ആൻഡ് നേച്ചർ സംഘടിപ്പിച്ച പരിപാടിയിൽ ഉമ തോമസ് എംഎൽഎ, ആർ.കെ.ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.
Story Highlights: shashi tharoor on pt thomas congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here