നടിയെ ആക്രമിച്ച കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു

നടിയെ ആക്രമിച്ച കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് തൽസമയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിക്ക് കൈമാറിയത്. കേസ് നാളെ കോടതി പരിഗണിക്കുന്നുണ്ട്.
സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ദിലീപ് സമർപ്പിച്ചിട്ടുണ്ട്. നേരത്തെ വിചാരണ ചെയ്ത സാക്ഷികളുടെ വിചാരണ അടക്കം വേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഹർജി. ഇതടക്കമുള്ള അപേക്ഷകളാണ് സുപ്രിം കോടതി നാളെ പരിഗണിക്കുന്നത്. ഇതിന് ഒപ്പമാണ് സുപ്രിം കോടതി തന്നെ ആവശ്യപ്പെട്ടതനുസരിച്ചുള്ള പുതിയ വിചാരണ പുരോഗതി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിലെ ഉള്ളടക്കം എന്താണ് എന്നതിനെ സംബന്ധിച്ച് നാളെ കോടതിയിൽ മാത്രമായിരിക്കും വ്യക്തത ഉണ്ടാവുക.
Story Highlights: actress attack case supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here