ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ റോഡുകളുടെ ശൃംഖല വിപുലമാകുന്നത് വികസന വേഗത വർദ്ധിപ്പിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 246 കിലോമീറ്റർ നീളുന്ന സോഹ്‌ന-ദൗസ സ്‌ട്രെച്ച് ആണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. (delhi mumbai express way)
1386 കിലോമീറ്റർ നീളവുമായി രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് വേയാണ് നിർദ്ദിഷ്ട ഡൽഹി-മുംബൈ അതിവേഗ പാത. ഡല്‍ഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി ആറ് സംസ്ഥാനങ്ങളിലൂട പാത കടന്നുപോകുന്നു. 246 കിലോമീറ്റർ നീളുന്ന സോഹ്‌ന-ദൗസ സ്‌ട്രെച്ച് നിർമ്മാണത്തിനായി 12,150 കോടി രൂപ ചെലവിട്ടു. ശേഷിച്ച ഘട്ടങ്ങളും വേഗത്തിൽ യാഥാർത്ഥ്യമാകും എന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന് അനിവാര്യമായ റോഡുകൾ പരിസ്ഥിതിയ്ക്ക് വെല്ലുവിളി ആകാതെ നിർമ്മിയ്ക്കുക എന്ന കടമയാണ് സർക്കാർ നിർവഹിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: മോദി പണ്ട് ചായ വിറ്റത് പോലെയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത്; തെലങ്കാന മന്ത്രി
എക്സ്പ്രസ് ഹൈവേയുടെ ആദ്യ സ്ട്രച്ച് തുറക്കുന്നതോടെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാസമയം അഞ്ച് മണിക്കൂറിൽ നിന്ന് 3.5 ആയി കുറയും. എക്സ്പ്രസ് ഹൈവേ പൂർണ്ണമായി പ്രപർത്തന സജ്ജമാകുമ്പോൾ ഡൽഹി-മുംബൈ യാത്രാ സമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ചുരുങ്ങും. രാജ്യത്തെ പ്രധാന നഗരങ്ങളായ കോട്ട, ഇൻഡോർ, ജയ്പൂര്‍, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളെ ബധിപ്പിച്ച് കൊണ്ടാണ് പാത കടന്ന് പോകുക.13 തുറമുഖങ്ങൾ, 8 പ്രധാന വിമാനത്താവളങ്ങൾ, 8 മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകൾ (MMLP) ഇവയും എക്സ്പ്രസ് വേയുടെ സഞ്ചാര പദത്തിൽ ഉൾപ്പെടുന്നു.
Story Highlights: delhi mumbai express way inauguration narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here