ദമ്മാമിലെ വനിതാ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘മിലന്‍ 23’: ഫാത്തിമ തഹ്‌ലിയ മുഖ്യാതിഥിയാകും

സൗദിയിലെ ദമ്മാമിലെ വനിതാ സൗഹൃദ കൂട്ടായ്മയായ റൈസിംഗ് സ്റ്റാര്‍സ് ദമ്മാം തഖ്‌വ മെഡിക്കല്‍ കോംപ്ലക്‌സ് ‘മിലന്‍ 23’ എന്ന പേരില്‍ വ്യത്യസ്ത പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി പതിനേഴിന് നടക്കുന്ന പരിപാടിയില്‍ ഹരിതയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് ഫാത്തിമ തഹ്ലിയ മുഖ്യാതിഥിയായി പങ്കെടുക്കും. (Fatima Tahlia to be Chief Guest in dammam milan 23)
സൗദി കിഴക്കന്‍ പ്രവിശ്യയിലെ പൊതുസമൂഹവുമായി സ്ത്രീപക്ഷ സംബന്ധമായ ആനുകാലിക വിഷയങ്ങളിലൂന്നി ഫാത്തിമ തഹ്ലിയ സംവദിക്കും. തുടര്‍ന്ന് പ്രശസ്ത ഗായിക സജ്‌ല സലീം, ഗായകരായ സലീല്‍ സലീം, ജിയോ ,കീ ബോര്‍ഡിസ്റ്റ് ബിലാല്‍ തുടങ്ങിയവര്‍ നയിക്കുന്ന മ്യൂസിക് ഈവും അരങ്ങേറും . പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്നും സംഘാടകരായ ജസീല റസാഖ്, ഹുസ്‌ന ആസിഫ്, റിഫാനാ ആസിഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Story Highlights: Fatima Tahlia to be Chief Guest in dammam milan 23
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here