Advertisement

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബംഗളുരുവിലെ ആശുപതിയിലേക്ക് മാറ്റും

February 12, 2023
2 minutes Read
oommen chandy will be transported to bengaluru today

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബംഗളുരുവിലെ ആശുപതിയിലേക്ക് മാറ്റും. മുമ്പ് ചികിത്സ നടത്തിയിരുന്ന എച്ച്‌സിജി ആശുപത്രിയിലേക്കാകും മാറ്റുക. ഇതിനുള്ള ക്രമീകരണങ്ങൾ കോൺഗ്രസ് പൂർത്തീകരിച്ചിട്ടുണ്ട്. ( oommen chandy will be transported to bengaluru today )

ഉമ്മൻചാണ്ടിയുടെ ന്യുമോണിയ അണുബാധ പൂർണമായി മാറിയതിനാൽ മറ്റ് അസുഖങ്ങൾക്കുള്ള വിദഗ്ധ ചികിത്സ തുടരാനാണ് കുടുംബത്തിന്റെ തീരുമാനം. വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നിന്ന് പ്രത്യേകം തയ്യാറാക്കിയ വിമാനത്തിലാകും ഉമ്മൻചാണ്ടി ബംഗളൂരുവിലേക്ക് പോവുക.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പ്രതികരണവുമായി മകൻ ചാണ്ടി ഉമ്മൻ രംഗത്ത് വന്നു. ഇല്ലാ കഥകൾ പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Story Highlights: oommen chandy will be transported to bengaluru today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top