ക്ഷേത്രത്തിൽ വച്ച് അമ്മയുടെ പിടിവിട്ട് കൂട്ടം തെറ്റി; ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

മധ്യപ്രദേശിൽ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. മധ്യ പ്രദേശിലെ ശിവ്പുരിയിലാണ് സംഭവം. ക്ഷേത്രത്തിൽ വച്ച് അമ്മയുടെ പിടിവിട്ട് കൂട്ടം തെറ്റിയ കുട്ടിയെ കാണാതാവുകയും പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. (rape madhya pradesh death)
Read Also: കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു; ദൃശ്യങ്ങൾ പുറത്ത്
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ മതപരമായ ഒരു ചടങ്ങിനു വേണ്ടിയാണ് മകളും അമ്മയും എത്തിയത്. ഇതിനിടെ കുട്ടി അമ്മയുടെ പിടിവിട്ട് കൂട്ടം തെറ്റി. കുട്ടി തിരികെ വീട്ടിലെത്തിയിട്ടുണ്ടാവാമെന്ന് കരുതി അമ്മ വീട്ടിലേക്ക് പോയി. എന്നാൽ, വീട്ടിൽ കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിനൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗ്രാമത്തിലെ സർക്കാർ സ്കൂളിനു പിന്നിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വായയിൽ തുണി തിരുകിയ നിലയിലായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെപ്പറ്റി സൂചന നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: rape madhya pradesh 6 years old death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here